Today: 30 Apr 2024 GMT   Tell Your Friend
Advertisements
യുഎഇയില്‍ ഒറ്റ ദിവസം പെയ്തത് ഒരു വര്‍ഷം പെയ്യേണ്ട മഴ
Photo #1 - Gulf - Otta Nottathil - uae_flood_rain_record
ദുബായ്: ഒരു വര്‍ഷം പെയ്യേണ്ട മഴയാണ് ചൊവ്വാഴ്ച മാത്രം യുഎഇയില്‍ പെയ്തത്. 24 മണിക്കൂറില്‍ 254 മില്ലിമീറ്റര്‍ മഴ പെയ്തപ്പോള്‍, 75 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ പെയ്ത്തായി ഇതു മാറി. 200 മില്ലിമീറ്ററാണ് ഒരു വര്‍ഷം സാധാരണ ലഭിക്കാറുള്ള മഴ.

പതിനായിരക്കണക്കിനു വാഹനങ്ങള്‍ വെള്ളം കയറി നശിച്ചു. റോഡുകളിലെ വെള്ളക്കെട്ട് മാറാത്തതിനാല്‍ ഓഫിസുകള്‍ക്ക് വര്‍ക്ക് ഫ്രം ഹോമും സ്കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസുകളും അനുവദിച്ചു. എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവച്ചു. ഫാമുകള്‍ വെള്ളത്തിലായതു കാരണം ആയിരക്കണക്കിനു വളര്‍ത്തുമൃഗങ്ങള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.

റോഡിലെ വെള്ളക്കെട്ടു നീക്കാന്‍ വലിയ പമ്പുകള്‍ ഉപയോഗിച്ചു വെള്ളം ടാങ്കറുകളില്‍ ശേഖരിച്ചു മറ്റു സ്ഥലങ്ങളിലേക്കു മാറ്റുന്നത് 24 മണിക്കൂറിലധികം തുടര്‍ന്നു. ചൊവ്വാഴ്ച നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് പുനരാരംഭിച്ചത്. കേരളത്തില്‍നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള ഒട്ടേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ടിക്കറ്റ് റദ്ദാക്കി പണം മടക്കി നല്‍കണമെന്നു യാത്രക്കാരില്‍ ചിലര്‍ ആവശ്യപ്പെട്ടത് സംഘര്‍ഷത്തിലെത്തി.

പെയ്ത്തുവെള്ളം ഒഴുകി പോകുന്നതിനുള്ള സൗകര്യം ഗള്‍ഫ് രാജ്യങ്ങളില്‍ കുറവാണ്. സമുദ്രനിരപ്പിനോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ വലിയ ആഴത്തില്‍ വെള്ളം ഒഴുക്കി വിടാന്‍ സാധിക്കില്ല. ഇത്തവണ മരുഭൂമിയിലെ ഉയര്‍ന്ന പ്രദേശങ്ങള്‍ പോലും വെള്ളത്തിലായത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു.

ഒമാനിലും സൗദിയിലും മഴ കനത്ത നാശം വിതച്ചു. ഒമാനില്‍ ഒരു മലയാളി അടക്കം 18 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ 10 പേര്‍ സ്കൂള്‍ കുട്ടികളാണ്.

ന്യൂനമര്‍ദമാണ് ഗള്‍ഫ് മേഖലയിലെ കനത്ത മഴയ്ക്കു കാരണം. അസ്ഥിര കാലാവസ്ഥയ്ക്കു കാരണമാകുന്ന 2 തരംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രൂപപ്പെട്ടു. ഈ മേഘങ്ങളെ പെയ്യിക്കാന്‍ "ക്ളൗഡ് സിഡിങ്ങും' നടന്നതായി റിപ്പോര്‍ട്ടുണ്ട്. കടുത്ത ചൂടില്‍ മരുഭൂമിയിലെ സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും വെള്ളം നല്‍കുക, ഭൂഗര്‍ഭജലം വര്‍ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൃത്രിമ മഴയെ (ക്ളൗഡ് സീഡിങ്) യുഎഇ ആശ്രയിച്ചു തുടങ്ങിയത്. പെയ്യാതെ പോകുന്ന മേഘങ്ങള്‍ക്കു മേല്‍ രാസവസ്തു വിതറി ഘനീഭവിപ്പിച്ചു മഴയാക്കുന്ന രീതിയാണ് ക്ളൗഡ് സീഡിങ്.
- dated 18 Apr 2024


Comments:
Keywords: Gulf - Otta Nottathil - uae_flood_rain_record Gulf - Otta Nottathil - uae_flood_rain_record,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us